നാദാപുരം ഉപജില്ലാ കലോല്‍സവം 25-26 ടിഐഎം ജിഎച്ച്എസ്എസ് ൽ ഭംഗിയായി അവസാനിച്ചു.
കലാമേളയുടെ റിസൾട്ട് താഴത്തെ ലിങ്കിൽ ലഭ്യമാണ്.

Search This Blog

Sunday, November 3, 2024


 കലാമേളയുടെ പന്തൽ കാൽ നാട്ടൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
വി വി മുഹമ്മദലി നിർവ്വഹിക്കുന്നു

 


Monday, October 28, 2024

 അറിയിപ്പ്

         നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ വിഭവസമാഹരണത്തിന്റെ ഭാഗമായി  ഭക്ഷണ കമ്മറ്റിയുടെ തേങ്ങ വണ്ടി എല്ലാ സ്കൂളുകളിലും എത്തിച്ചേരുന്നതായിരിക്കും. ഉപജില്ലയിലെ മുഴുവൻ പ്രധാന അധ്യാപകരും  വിഭവസമാഹരണവുമായി സഹകരിക്കേണ്ടതാണ്.

തിയ്യതിയും നിർദേശങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.


                                                                എന്ന്
                                                                        രാജീവൻ പി പുതിയെടത്ത്
                                                                        (എ. ഇ. ഒ )


ഐടി വിങ്ങ് മീറ്റിങ്ങ്

 നാദാപുരം ഉപജില്ല കലോൽസവം ഐടി വിങ്ങ് മീറ്റിങ്ങ് ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 10 മണിക്ക് കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ചേരുന്നു.

Sunday, October 27, 2024


 കല്ലാച്ചി:നാദാപുരം ഉപജില്ലാ കലോത്സവം ലോഗോ  കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പ്രകാശനം ചെയ്തു.ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീഷ ഒതയേടത്ത്, ജോയിൻ്റ് കൺവീനർ മഹേഷ്.ടി ,പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്തോഷ് എം.കെ, മീഡിയ ആൻ്റ് പബ്ലിസിറ്റി കൺവീനർ ലിഗേഷ് വി.ടി എന്നിവർ പങ്കെടുത്തു.SIHSS ഉമ്മത്തൂർ സ്കൂളിലെ സത്യൻ നീലിമ ഡിസൈൻ ചെയ്തതാണ് ലോഗോ .

 

മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

Saturday, October 26, 2024

 നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം 2024-25

ഓൺലൈൻ രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ

1. ulsavam.kite.kerala.gov.in എന്ന website-ൽ District സെലക്ട് ചെയ്ത ശേഷം ലോഗിൻ ചെയ്യുക.  

2. ലോഗിൻ ചെയ്ത ശേഷം Registration-ൽ School entry ക്ലിക്ക് ചെയ്യുക.  

3. സ്കൂൾ സെലക്ട് ചെയ്ത് Primary, HS, HSS, VHSS വിഭാഗങ്ങളുടെ Entry ചെയ്യുക.  

4. School details entry യിൽ ആവശ്യമായിടത്ത് Editing ചെയ്യാവുന്നതാണ്.  

5. തുടർന്ന് Participants details enter ചെയ്യുക.
 
6. ഒരു മത്സരാർത്ഥിക്ക്,  
   - ജനറൽ വിഭാഗത്തിലെ വ്യക്തിഗത ഇനങ്ങളിൽ പരമാവധി 3 എണ്ണത്തിലും  
   - ഗ്രൂപ്പുകളിലെ ഇനങ്ങളിൽ പരമാവധി 2 എണ്ണത്തിലും മാത്രമേ Entry സാധ്യമാകുകയുള്ളൂ.  

7. അറബി/സംസ്കൃതം കലാമേളകളിൽ,  
   - വ്യക്തിഗത ഇനങ്ങളിൽ പരമാവധി 3 എണ്ണത്തിലും  
   - ഗ്രൂപ്പുകളിലെ ഇനങ്ങളിൽ പരമാവധി 2 എണ്ണത്തിലും പങ്കെടുക്കാവുന്നതാണ്.  

8. ഗ്രൂപ്പുകളിൽ Captain നെയാണ് ആദ്യം Enter ചെയ്യേണ്ടത്. അല്ലെങ്കിൽ ആദ്യം Enter ചെയ്യുന്ന കുട്ടി Captain ആയി പരിഗണിക്കപ്പെടും

9. * നവംബർ 6 ന് 5* മണിക്കകം Entry പൂർത്തിയാക്കി Submit ചെയ്ത ശേഷം Create Report ൽ ക്ലിക്ക് ചെയ്ത് Details പരിശോധിച്ച് CONFIRM കൊടുക്കുക. അതിൻ്റെ Hard Copy 7/11/24 ന് AEO ഓഫീസിൽ എത്തിക്കുക

10. LP, UP, HS, HSS വിഭാഗങ്ങൾ പ്രവർത്തിക്കുന്ന സ്കൂളുകൾ മുഴുവൻ Entry പൂർത്തിയാക്കിയ ശേഷം മാത്രമേ Confirm ചെയ്യാൻ പാടുള്ളൂ.  

11. Confirm ചെയ്ത ശേഷം Entry-യിൽ തിരുത്തൽ വരുത്താൻ സാധിക്കുകയില്ല.

കൺവീനർ, പ്രോഗ്രാം കമ്മിറ്റി

Thursday, December 1, 2016

2016-17  വർഷം നാദാപുരം ഉപജില്ലാ കലോല്‍സവം സമാപിച്ചു.

എല്‍പി ജനറല്‍

Sunday, November 27, 2016

നാദാപുരം ഉപജില്ലാ കലോല്‍സവം 2016-17

നാദാപുരം ഉപജില്ലാ കലോല്‍സവം ടിഐഎം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് 2016 നവംബര്‍ 26,29,30,ഡിസംബര്‍ 1 തീയ്യതികളിലായി നടക്കുകയാണ്.