നാദാപുരം ഉപജില്ലാ കലോൽസവം. സ്കൂൾതല പോയന്റും ഓരോ ഐറ്റത്തിന്റെ റിസൾട്ടും താഴെ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പ്രോഗ്രാം സെറ്റ് ആണ്.അനൗൺസ്മെൻറ് കർട്ടൻ ഉയർത്തൽ എല്ലാ പ്രവർത്തനവും കയ്യിലൊതുക്കി വനിതാ സംഘം
കല്ലാച്ചി: നാദാപുരം സബ്ജില്ലാ കലോത്സവത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് വനിതകൾ കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മുഴുവൻ വേദികളും മൂന്നാം ദിനം പൂർണമായി വനിതകൾ നിയന്ത്രിച്ചു. നൂറോളം അധ്യാപികമാരും അധ്യാപക പരിശീലകരും മറ്റും അടങ്ങിയ സംഘമാണ് നിയന്ത്രണമേറ്റെടുത്തത്. ഇലഞ്ഞി,ദേവദാരു,നീർമാതളം,പവിഴമല്ലി ചെമ്പകം,ഗുൽമോഹർ,നീലക്കുറിഞ്ഞി, മൈലാഞ്ചി എന്നീ വേദികളിലാണ് മത്സരം നടക്കുന്നത്. സ്റ്റേജ് മാനേജർ അനൗൺസർ, കർട്ടൻ ഉയർത്തൽ, റെക്കോർഡിങ് തുടങ്ങി എല്ലാ പ്രവർത്തികളും വനിതാ സംഘം ആണ് നിയന്ത്രിച്ചത്. ഉമ്മത്തൂർ എസ് ഐ എച്ച്എസ്എസ് അധ്യാപിക സജില, രേഖ ടി പി, ഗീത ടിഎൻ എന്നിവർ നേതൃത്വം നൽകി.