നാദാപുരം ഉപജില്ലാ കലോല്‍സവം 25-26 ടിഐഎം ജിഎച്ച്എസ്എസ് ൽ ഭംഗിയായി അവസാനിച്ചു.
കലാമേളയുടെ റിസൾട്ട് താഴത്തെ ലിങ്കിൽ ലഭ്യമാണ്.

Search This Blog

ABOUT

ഓർമ്മകൾ...........

    നാദാപുരം ഉപജില്ലാ കലാമേളയില്‍ 2000 ത്തിലധികം പ്രതിഭകള്‍ മാറ്റുരക്കും. ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കലാമേള കുറ്റിപ്രത്തേക്ക് എത്തുന്നത്.കലാമേളയെ പ്രദേശത്തിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.കഴിഞ്ഞ ഉപജില്ലാ കലാമേള കല്ലാച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ നടന്നത് 2014 നവംബർ 18,19,20,21,22 തീയതികളിൽ ആയിരുന്നു. കൗമാര കലോത്സവത്തിന്റെ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ട ഒരു കലാമേള ആയിരുന്നു അന്ന് കല്ലാച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ അരങ്ങേറിയത്. 

അന്ന് കുറ്റിപ്രത്തിന്റെ മണ്ണിൽ നിന്നും ഓവറോൾ വാങ്ങി പടിയിറങ്ങിയത്..............

എൽ പി ജനറൽ                  തൂണേരി ഇവിയുപിഎസ് 
യുപി ജനറൽ                        ജി യു പി എസ് നാദാപുരം 
എച്ച് എസ് ജനറൽ              ജിഎച്ച്എസ്എസ് കല്ലാച്ചി 
എച്ച്എസ്എസ് ജനറൽ     ജിഎച്ച്എസ്എസ് കല്ലാച്ചി
യുപി സംസ്കൃതം                 താനക്കോട്ടൂർ യുപി 
എച്ച് എസ് സംസ്കൃതം       ഇരിങ്ങണ്ണൂർ എച്ച് എസ് എസ്
എൽ പി അറബിക്              അൽഹുദാ യുപിഎസ് 
യുപി അറബിക്                    വാണിമേൽ എംയുപിഎസ്
എച്ച് എസ് അറബിക്          ക്രസന്റ് എച്ച്സ് വാണിമേൽ 
 
കൗമാര കലോത്സവം നാടിന്റെ ഉത്സവമായി മാറാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. പത്തു വർഷത്തിനിപ്പുറം ആരൊക്കെ കപ്പുകൾ നിലനിർത്തും എന്ന് നമുക്ക് കണ്ടറിയാം.
 
കുറ്റിപ്രത്ത് വച്ച് നടക്കുന്ന ഈ കലാമേളയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഗോത്ര നൃത്തങ്ങൾ  കലാമേളയിൽ ഉൾപ്പെടുത്തിയതിന് ശേഷം നടക്കുന്ന ആദ്യ കലാമേളയാണിത്. 
മംഗലം കളി
പണിയ നൃത്തം 
മല പുലയ ആട്ടം 
ഇരുള നൃത്തം 
പളയ നൃത്തം 
എന്നിങ്ങനെ ഗോത്ര നൃത്തരൂപങ്ങളും ഒപ്പന ഇശലുകൾക്കൊപ്പം കുറ്റിപ്രത്ത് അരങ്ങേറും.